സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സേഷ്യൽ ആക്ഷൻ (CISSA) - ന്റെ ലോ കാർബൺ സ്കൂൾ പരിപാടിയുടെ ഭാഗമായി മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടി നടത്തി. ഇ. എം.. സി. ഡയറക്ടർ ശ്രീ. കെ. എം. ധരേശൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്സ ഡയറക്ടർ (എനർജി) ശ്രീ. ബി. വി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി വിനീതാ കുമാരി. എൻ സ്വാഗതവും സിസ്സ ഡയറക്ടർ (കൃഷി) ഡോഃ സി. കെ. പീതാംബരൻ മുഖ്യപ്രഭാഷണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എസ്. അജിത് കുമാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ. സജി കുമാർ, സ്കൂൾ പിടി.എ. പ്രസിഡന്റ് ശ്രീ. എം. മണികണ്ഠൻ, സിസ്സ ഡയറക്ടർ (ഇക്കോളജി) ഡോ പി. എൻ കൃഷ്ണൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിജോ ജി. എൽ നന്ദിയും പറഞ്ഞു.
Hits: 12230