Created: Friday, 17 January 2020

പ്രാഥമിക ഊര്‍ജ്ജ ഓഡറ്റ് പദ്ധതി

          കേരള സര്‍ക്കാരിന്റെ 01.01.2011  തീയതിയിലെ G.O (Rt) No. 2/2011/PD ഉത്തരവ് പ്രകാരം എല്ലാ HT/EHT ഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  എന്നാല്‍ ചെറുകിട വൈദ്യുത ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ സംരക്ഷണത്തിനും ഊര്‍ജ്ജ കാര്യക്ഷമതയിലും അറിവ് നല്‍കുന്നതിനായി പ്രാഥമിക ഊര്‍ജ്ജ ഓഡിറ്റ് സ്കീം എന്ന പദ്ധതി നടപ്പിലാക്കുന്നത്. LTഉപഭോക്താക്കള്‍ക്കായിപ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ് പ്രാഥമിക ഊര്‍ജ്ജ ഓഡിറ്റ് പദ്ധതി.

          സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ച്/കെട്ടിടങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഊര്‍ജ്ജ ആഡിറ്റ് ചെയ്യുന്നതിനായി ഈ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.  ഉപഭോക്താവിന്റെ സ്ഥാപനത്തിന്റെ ശാഖകളില്‍/ഓഫീസുകളില്‍ പ്രാഥമിക ഊര്‍ജ്ജ ഓഡിറ്റ്(LT connection, minimum connected load 30kw) നടത്തുന്നതിനായി ഇ.എം.സിയുടെ അംഗീകാരമുള്ള എംപാനല്‍ഡ് ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരെഞ്ഞെടുക്കാവുന്നതാണ്.  ഊര്‍ജ്ജ ആഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഓഡിറ്റര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയും അതിന്റെ ഒരു പകര്‍പ്പ് ഉപഭോക്താവിന്റെ സ്ഥാപനത്തിലേയ്ക്കും മറ്റൊരു പകര്‍പ്പ് ഇ.എം.സിയിലേയ്ക്കും ഗുണനിലവാരനിര്‍ണ്ണയത്തിനായി സമര്‍പ്പിക്കേണ്ടതാണ്.  ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.  എന്നാല്‍ ഓഡിറ്റ് നടത്തുന്ന സ്ഥാപനത്തിന് 10,000/- രൂപ (നികുതി ഉള്‍പ്പെടെ)നിരക്കില്‍ ഇ.എം.സിയില്‍ നിന്നും നല്‍കുന്നതാണ്.  ഈ പദ്ധതി ഇ.എം.സി അംഗീകാരമുള്ള എംപാനല്‍ഡ് ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനങ്ങല്‍ക്കു മാത്രമേ ബാധകമാവുകയുള്ളു.

Hits: 2443

Careers

Careers at EMC Kerala

Site Last Updated

Last Update:
General update: 30-11-2023 06:57-AM-Thu

Visitors

006158206

Follows us on

         

 

 

 

 

Contact Us

Energy Management Centre Kerala                  
Srikrishna Nagar
Sreekaryam
Thiruvananthapuram- 695017,
Kerala, India
Tel: +91-471-2594922,2594924

 

ഞങ്ങളുടെ വിലാസം

 

എനര്‍ജി മാനേജ്മെന്റ് സെന്റര്‍‌
ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം.പി.ഒ
തിരുവനന്തപുരം –695017, കേരളം
ഫോണ്‍ : +91-471-2594922,2594924

Quick Links

Newsletter Subscriber

Name:
Email: