ഊര്‍ജ്ജ ഓഡിറ്റ് ധനസഹായ പദ്ധതി
കേരള സര്‍ക്കാര്‍ 01.01.2011 തീയതിയിലെ G.O (Rt) No. 2/2011/PDഉത്തരവ് പ്രകാരം എല്ലാ HT/EHTഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് (HT/EHTഉപഭോക്താക്കള്‍ക്ക്) വിശദമായ ഊര്‍ജ്ജ ഓഡിറ്റ് നടത്തുന്നതിനാവിശ്യമായ ധനസഹായം ഇ.എം.സി ചെയ്തു കൊടുക്കുന്നു.സംസ്ഥാന ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/പബ്ലിക് ബില്‍ഡിംഗുകള്‍ ഊര്‍ജ്ജ ഓഡിറ്റ് നടത്തുന്നതിനായി 10 ലക്ഷം രൂപ, ഊര്‍ജ്ജ ഓഡിറ്റ് ധനസഹായ പദ്ധതിയുടെ (EAS) പേരില്‍ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍/കെട്ടിടങ്ങള്‍ എന്നിവയിലെ ഭൂരിഭാഗം (HT/EHT)കണ്‍സ്യൂമേഴ്സും സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ വിശദമായ ഊര്‍ജ്ജ ഓഡിറ്റ് നടത്തിയിട്ടില്ലാത്തത് കൊണ്ടാണ് ഈ പദ്ധതി വഴി ധനസഹായം നല്‍കുന്നത്.
നിയുക്ത ഉപഭോക്താക്കള്‍ (Designated Consumers)ഒഴികെയുള്ള എല്ലാ HT/EHTഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നടത്തുവാനായി 43ഊര്‍ജ്ജഓഡിറ്റ് സ്ഥാപനങ്ങള്‍ക്ക്(മാര്‍ച്ച്2018വരെ) ഇ.എം.സി അംഗീകാരം നല്‍കിയിട്ടുണ്ട്.എംപാനല്‍ഡ് ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക ഇ.എം.സിയുടെ വെബ് സൈറ്റില്‍ (www.keralaenergy.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റ് നടത്തുന്നതിനായി ഈ പട്ടികയില്‍ നിന്നും ഏതെങ്കിലും ഒരു ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനത്തെ തെരെഞ്ഞെടുക്കാവുന്നതാണ്. ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം അന്തിമ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ഗുണനിലവാരനിര്‍ണ്ണയിത്തിനായി ഇ.എം.സിയിലേയ്ക്ക് അയയ്ക്കേണ്ടതാണ്.
ഒരു ഉപഭോക്താവിന് നല്‍കുന്ന പരമാവധി ധനസഹായം 50,000 രൂപയോ അല്ലെങ്കില്‍ മൊത്തം ചെലവിന്റെ 50% ഏതാണോ കുറവ് ആ തുകയായിരിക്കും.
താഴെ തന്നിട്ടുള്ള ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Hits: 2388