Q – 20 ക്വിസ് പരിപാടി
വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണ അറിവ് വർദ്ധിപ്പിക്കുന്നതിനും ഊർജ്ജസംരക്ഷണ അറിവ് നേടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി എനർജി മാനേജ്മെന്റ് സെന്ററും ദൂരദർശൻ തിരുവനന്തപുരവുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് പരിപാടി നടത്തുന്നു. 8ആം ക്ളാസ്സ് മുതൽ 12 ആം ക്ളാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 2019 ജനുവരി 31 വരെ പേര് റജിസ്റ്റർ ചെയ്യാം. പേര് റജിസ്റ്റർ ചെയ്യാനുള്ള ടെലിഫോൺ നമ്പർ - 9895666286. കൂടാതെ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ 0471 -2730143 – Extn 245 എന്ന നമ്പരിലും വിളിച്ച് റജിസ്റ്റർ ചെയ്യാവുന്നതാണ്.